InternationalLatest

യുഎഇയിലെ ഇന്ത്യക്കാര്‍ക്കും യുപിഐ വഴി പണമിടപാട് നടത്താം

“Manju”

അബുദാബി: യുപിഐ ആപ്പുകള്‍ വഴി ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ പണമിടപാടുകള്‍ നടത്താം. ഇന്ത്യയില്‍ യുപിഐ അധിഷ്‌ഠിതമായ ബാങ്ക് അക്കൗണ്ടുള‌ളവര്‍ക്കും ഭീം ആപ്പ് ഉള‌ളവര്‍ക്കുമാണ് ഇതിന് സാദ്ധ്യമാകുക. എന്നാല്‍ യുഎഇയില്‍ എല്ലായിടത്തും ഈ സൗകര്യം ലഭിക്കില്ല. മഷ്‌റെക്വ് ബാങ്കിന്റെ നിയോപേ അംഗീകരിച്ച സ്ഥാപനങ്ങളിലാണ് യുപിഐ അധിഷ്‌ഠിത പണമിടപാട് നടത്താവുന്നത്.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) മഷ്‌റെക്വ് ബാങ്കുമായി സഹകരിച്ചാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. നേപ്പാളിനും ഭൂട്ടാനും ശേഷം യുപിഐ സേവനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്ന രാജ്യമാണ് യുഎഇ. 2021ലാണ് ഭൂട്ടാനില്‍ യുപിഐ അംഗീകരിച്ചത്.

ഇന്ത്യന്‍ യാത്രികര്‍ക്ക് സേവനങ്ങള്‍ ലഭിക്കാന്‍ എന്‍പിസിഐയുടെ ആഗോള വിഭാഗമായ എന്‍ ഐ പി എല്‍ വിവിധ രാജ്യങ്ങളില്‍ സാമ്പത്തിക സേവന ദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനം തന്നെ സിംഗപ്പൂരിലും യുപിഐ സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് വിവരം.

ഇന്ത്യന്‍ സഞ്ചാരികളുടെ മികച്ച വിപണികളിലൊന്നാണ് യുഎഇ. എന്‍ഐപിഎല്ലുമായുള‌ള സഹകരണം എല്ലാവര്‍ഷവും യുഎഇ സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതവും തടസമില്ലാത്തതുമായ ഇടപാടുകള്‍ സാദ്ധ്യമാക്കുമെന്ന് നിയോപെ സിഇഒ വിഭോര്‍ മുന്ധാദ പറഞ്ഞു.

Related Articles

Back to top button