KeralaLatest

ഹെല്‍മറ്റ് വച്ച് വാഹനം ഓടിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍

“Manju”

അടൂര്‍ ; സംസ്ഥാനത്തുടനീളം പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം സംഭവങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ അടൂരില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹെല്‍മറ്റ് വച്ച് വാഹനം ഓടിച്ചു. പൊലീസ് എസ്‌കോട്ടോടുകൂടി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്ന സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറും മറ്റു നടത്തിയ സാഹചര്യത്തിലാണ് സ്വയംരക്ഷ കണക്കിലെടുത്ത് തിരുവല്ലയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിച്ച് വാഹനം ഓടിച്ചത്.
പൊലീസ് എസ്‌കോട്ടോടുകൂടിയാണ് കെഎസ്ആര്‍ടിസി വാഹനങ്ങള്‍ അടൂര്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ചത്.

Related Articles

Back to top button