BusinessKerala

സ്വർണവില താഴോട്ട് : ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

“Manju”

കൊച്ചി : സ്വർണവിലയിൽ വൻ ഇടിവ്. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4270 രൂപ നിരക്കിൽ ഒരു പവൻ സ്വർണത്തിന് 34,160 രൂപയായി കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. മൂന്ന് ദിവസത്തിനിടെ 840 രൂപയാണ് സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്.

ഫെബ്രുവരി 1 ന് രേഖപ്പെടുത്തിയ 36,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ വില. തുടർന്ന് ഫെബ്രുവരി 19 ആയപ്പോഴേയ്ക്കും ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 34,400 ൽ എത്തിയിരുന്നു. കണക്ക് പ്രകാരം ഫെബ്രുവരിയിൽ മാത്രം 2640 രൂപയാണ് സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. വില ഇനിയും ഇടിയുമെന്നാണ് പ്രതീക്ഷ. രാജ്യാന്തര വിപണിയിൽ യു എസ് ട്രഷറി വരുമാനം ഉയർന്നതു മൂലം സ്വർണം നേരിടുന്ന ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്.

Related Articles

Back to top button