KeralaLatest

തുരങ്കത്തില്‍ വെല്‍ഡിങ് ജോലികള്‍ അവസാനഘട്ടത്തില്‍

“Manju”

കുതിരാന്‍: ഇരട്ടക്കുഴല്‍ തുരങ്കങ്ങളില്‍ ഒന്നാമത്തേതിലെ വെല്‍ഡിങ് ജോലികള്‍ അവസാനഘട്ടത്തില്‍. അഗ്നിരക്ഷാ സംവിധാനത്തിനായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളും തുരങ്കത്തിനുള്ളിലെ നടപ്പാതയില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് കൈവരികളുടെ വെല്‍ഡിങ്ങുമാണ് ഇപ്പോള്‍ നടക്കുന്നത്. തുരങ്കത്തിനകത്ത് റോഡിന്റെ ഇരുഭാഗത്തും പൂര്‍ണമായും നടപ്പാത ഒരുക്കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് കൈവരികള്‍ സ്ഥാപിച്ചെങ്കിലും പൂര്‍ണമായി ഉറപ്പിച്ചിരുന്നില്ല.

ഇതിനോടൊപ്പം ചെളി നീക്കുന്ന ജോലികളും നടക്കുന്നുണ്ട്. ഇത് പൂര്‍ത്തിയായാല്‍ തുരങ്കത്തിനുള്ളിലെ റോഡില്‍ ട്രാക്ക് വരച്ചുതുടങ്ങും. പത്തുദിവസത്തിനുള്ളില്‍ വെല്‍ഡിങ് ജോലികള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button