Uncategorized

ഹിദ്‌മ ജീവനോടെയുണ്ടെന്ന് മാവോയിസ്‌റ്റുകള്‍

“Manju”

 

റായ്‌പുര്‍: ഛത്തീസ്‌ഗഢിലെ മാവോയിസ്‌റ്റ്‌ ആക്രമണങ്ങളുടെ സൂത്രധാരനായ കമാന്‍ഡര്‍ മാദ്‌വി ഹിദ്‌മയെ വധിക്കാനുള്ള സുരക്ഷാസേനയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌പരാജയപ്പെട്ടെന്നു റിപ്പോര്‍ട്ട്‌.

ഹിദ്‌മ ജീവനോടെയുണ്ടെന്ന്‌ സി.പി.(മാവോയിസ്‌റ്റ്‌) അവകാശപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ നിര്‍ദേശപ്രകാരം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്‌(എന്‍.എസ്‌.ജി) ആണ്‌ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ നടത്തിയത്‌.
കഴിഞ്ഞ 11-ന്‌ ഛത്തീസ്‌ഗഡ്‌തെലങ്കാന അതിര്‍ത്തിയില്‍ എന്‍.എസ്‌.ജി. നടത്തിയ ഓപ്പറേഷനില്‍ വനിതാ മാവോയിസ്‌റ്റ്‌ കൊല്ലപ്പെട്ടിരുന്നു. കമാന്‍ഡര്‍ ഹിദ്‌മയും ഈ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഛത്തീസ്‌ഗഡ്‌ പോലീസ്‌ ആദ്യം തന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ അഭ്യൂഹങ്ങള്‍ നിഷേധിച്ച്‌ മാവോയിസ്‌റ്റുകള്‍ രംഗത്തെത്തിയത്‌. കമാന്‍ഡര്‍ ഹിദ്‌മ ജീവനോടെയുണ്ടെന്നും എന്‍.എസ്‌.ജിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ പരാജയമായിരുന്നെന്നും മാവോയിസ്‌റ്റ്‌ വക്‌താവ്‌ സാമ്‌ത പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
ഹെലികോപ്‌ടറുകളുടെ ഉള്‍പ്പെടെ സഹായത്തോടെയായിരുന്നു സുക്‌മബിജാപ്പുര്‍ അതിര്‍ത്തിയിലെ എന്‍.എസ്‌.ജിയുടെ ഓപ്പറേഷന്‍. വ്യോമസേനയുടെയും എന്‍.എസ്‌.ജി. കമാന്‍ഡോകളുടെയും സംയുക്‌തആക്രമണത്തെ തങ്ങളുടെ കേഡര്‍മാര്‍ ചെറുത്തതായും തിരിച്ചടിയില്‍ ആറു ജവാന്‍മാര്‍ക്ക്‌ പരുക്കേറ്റതായും സാമ്‌ത അവകാശപ്പെട്ടു. ആക്രമണം രാവിലെ 11 മുതല്‍ വൈകിട്ട്‌ 4 വരെ നീണ്ടുവെന്നും ധാതുസമ്ബന്നമായ പ്രദേശം കോര്‍പ്പറേറ്റ്‌ കമ്ബനികള്‍ക്ക്‌ കൈമാറാനുള്ള ഗൂഢാലോചനയാണെന്ന്‌ നടക്കുന്നതെന്നും മാവോയിസ്‌റ്റുകള്‍ ആരോപിക്കുന്നു.
10 വര്‍ഷത്തിനിടെ ഹിദ്‌മ നേതൃത്വം ഓപ്പറേഷനുകളില്‍ 150 ലധികം സുരക്ഷാ സൈനികരുടെ ജീവന്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ ഏപ്രിലില്‍ സുക്‌മയില്‍ 22 സി.ആര്‍.പി.എഫ്‌. ജവാന്‍മാരുടെ വീരമൃത്യവുവിന്‌ ഇടയാക്കിയ ആക്രമണം നേരിട്ടു നയിച്ചതും സി.പി.ഐ മാവോയിസ്‌റ്റിന്റെ സായുധ വിഭാഗം കമാന്‍ഡറായ ഹിദ്‌മയായിരുന്നു.
ഇയാളുടെ തലയ്‌ക്ക്‌ 40 ലക്ഷം രൂപയാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇനാം. സി.പി.ഐ മാവോയിസ്‌റ്റ്‌ പാര്‍ട്ടിയുടെ 21 അംഗ കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഹിദ്‌മ പത്താം ക്ലാസ്‌ വിദ്യാഭ്യാസം നേടിയശേഷം 1990-കളിലാണ്‌ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകനാകുന്നത്‌.

 

Related Articles

Check Also
Close
Back to top button