Uncategorized

ഗുജറാത്ത് ഹൈക്കോടതി; ആദ്യ വനിതാ ചീഫ് ജസ്റ്റിസായി സോണിയാബെന്‍ ഗോകാനി

“Manju”

ഗാന്ധിനഗര്‍: ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സോണിയാബെന്‍ ഗോകാനി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ സംഘടിപ്പിച്ച സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തില്‍ ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് അരവിന്ദ് കുമാറിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ ചീഫ് ജസ്റ്റിസ് സ്ഥാനത്തെക്കാണ് സോണിയാബെന്‍ ഗോകാനി നിയമിതയായത്.

ഫെബ്രുവരി 25-ന് ജസ്റ്റിസായി വിരമിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുജറാത്ത് ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായി നിയോഗിക്കപ്പെട്ടത്. ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ ശങ്കര്‍ഭായ് ചൗധരി, സുപ്രീം കോടതി ജസ്റ്റിസ് ബെല്ലബെന്‍ ത്രിവേദി, സംസ്ഥാന നിയമനീതി മന്ത്രി ഋഷികേശ്ഭായ് പട്ടേല്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

1961 ഫെബ്രുവരി 26-ന് ഗുജറാത്തിലെ ജാംനഗറില്‍ ജനിച്ച സോണിയാബെന്‍ 1995 ജൂലൈ 10-ന് അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ജഡ്ജിയായി നേരിട്ട് ജുഡീഷ്യറിയില്‍ ചേര്‍ന്നു. നിരവധി സിവില്‍, ക്രിമിനല്‍ വിഷയങ്ങളില്‍ അദ്ധ്യക്ഷയായി. ജില്ലാ ജഡ്ജിമാരുടെ കേഡര്‍ വരെയുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ റിക്രൂട്ട്‌മെന്റിന്റെ രജിസ്ട്രാറായി. 2008 മാര്‍ച്ചിലാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ ജസ്റ്റിസായി ചുമതലയേറ്റത്.

Related Articles

Back to top button