Uncategorized

ദിവംഗതനായി

ബ്രഹ്മചാരിമാരായ അരവിന്ദ് പി. ഭക്തപ്രിയൻ എസ്. എന്നിവര്‍ ചെറുമക്കളാണ്.

“Manju”

പോത്തൻകോട് : ശാന്തിഗിരി ആയൂർവേദ സിദ്ധ വൈദ്യശാല മുൻ ജനറൽ മാനേജരും, മുന്‍ തിരുവനന്തപുരം ജില്ലാ കളക്ടറും, സംസ്ഥാന സഹകരണ ബാങ്ക് മുൻ എം.ഡിയുമായിരുന്ന ലക്ഷ്മിപുരം ജ്ഞാനശ്രീ വീട്ടിൽ എം.കെ. ഭാസ്കരൻ (റിട്ട.) ഐ.എ.എസ്. (89) ദിവംഗതനായി. ഇന്ന് (16-10-2022 ഞായറാഴ്ച) രാവിലെ 8.20 നായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോട്ടയം കടുത്തുരുത്തി മണക്കാട്ടുവേലിൽ കുടുംബാംഗമാണ്. പരേതയായ കെ ലക്ഷ്മിയാണ് ഭാര്യ.1984-85 കാലഘട്ടത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ആയിരുന്നു.

മക്കൾ : ഡോ. ഉഷാകുമാരി .ബി., അഡ്വൈസർ (വെൽഫയർ) ഹ്യുമൻ റിസോഴ്സസ്, ശാന്തിഗിരി ആശ്രമം ( റിട്ട. അഡീഷണൽ ഡയറക്ടർ, ഹെൽത്ത് സർവീസസ്, ഗവ. ഓഫ് കേരള) , ഷാജി.ബി.,  കൺവീനർ (അഡ്മിനിസ്ട്രേഷൻ) ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, മണിലാൽ.ബി., സൂപ്പർവൈസർ ( ഫ്ലോറിക്കൾച്ചർ)അഗ്രിക്കൾച്ചർ, ശാന്തിഗിരി ആശ്രമം., മിനിമോൾ ബി.,അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്), ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ.

മരുമക്കൾ:പ്രദീപ് കുമാർ.ഡി., സീനിയർ ജനറൽ മാനേജർ(അഡ്മിനിസ്ട്രേഷൻ), ഓഫീസ് ഓഫ് ദി ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം, സുപ്രിയ. എ കോർഡിനേറ്റർ, ശാന്തിഗിരി മാതൃ മണ്ഡലം, ബിജുമോൾ കെ. ബി ( മഹിത) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, അനിൽ കെ.എസ് (റിട്ട.ജോയിന്റ് രജിസ്ട്രാർ, കേരള ഹൈക്കോടതി).

ചെറുമക്കള് : ഡോ.ഗായത്രി പി., അരവിന്ദ് പി (ബ്രഹ്മചാരി, ശാന്തിഗിരി ആശ്രമം), ഭക്തപ്രിയൻ (ബ്രഹ്മചാരി, ശാന്തിഗിരി ആശ്രമം). എസ്., ജ്ഞാനമിത്രൻ എം.

സംസ്കാരം വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ നടക്കും.  ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് ചടങ്ങുകളില്‍ പങ്കെടുക്കും.

Related Articles

Back to top button