Uncategorized

നായയെ കണ്ട് പേടിച്ച്‌ ഫ്ളാറ്റില്‍ നിന്ന് ചാടിയ ഡെലിവറി ബോയ് മരിച്ചു

“Manju”

बुजुर्ग के लिए मसीहा बना Swiggy डिलिवरी बॉय...हर तरफ हो रही है चर्चा, जानिए पूरा मामला - swiggy delivery boy helped in saving human life of old man mumbai heartwarming story -

ഹൈദരാബാദ്; നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഫ്ളാറ്റിന്റെ നിന്ന് വീണ് പരിക്കേറ്റ ഡെലിവറി ബോയ് മരിച്ചു.

സ്വിഗ്ഗി ഡെലിവറി ബോയ് ആയ മുഹമ്മദ് നിസാം (25) ആണ് മരിച്ചത്. തുടര്‍ന്ന് നായയുടെ ഉടമയ്ക്കെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തി കേസെടുത്തു.

ബുധനാഴ്ച ബഞ്ചാര ഹില്‍സിലെ ഫ്ലാറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയാണ് നിസാം അപകടത്തില്‍പ്പെടുന്നത്. കോളിങ് ബെല്ലടിച്ചതിനു പിറകെ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പെട്ട നായ കുരച്ചുചാടി. കടിക്കുമെന്നുറപ്പായതോടെ നിസാം വരാന്തയിലെ അരഭിത്തിയില്‍ കയറാന്‍ ശ്രമിച്ചു. നായ പിറകെ കുരച്ചു ചാടിയതോടെ ഭയന്നു നിസാം പിടിവിട്ടു താഴേക്കു പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിസാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

മരണത്തിനു പിന്നാലെ സഹോദരന്റെ പരാതിയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് നായ ഉടമ ശോഭനയ്ക്കെതിരെ ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുത്തു. നായയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസ്. അപകടം നടന്നിട്ടും ഭക്ഷണ വിതരണ കമ്ബനി തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. മൂന്നു വര്‍ഷമായി ഈ കമ്ബനിയില്‍ ജോലി ചെയ്യുകയാണ് നിസാം.

Related Articles

Check Also
Close
Back to top button