Uncategorized

അഞ്ച് ദിവസത്തിനുള്ളില്‍ മഴ ലഭിക്കും

“Manju”

ന്യൂഡല്‍ഹി: അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചു. തെക്കന്‍ ഉപദ്വീപ് ഒഴികെയുള്ള രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ആകാശം മേഘാവൃതമാണ്. മഴയ്‌ക്കുള്ള സാധ്യത കൂടുതലാണെന്നും ഡല്‍ഹിഎന്‍സിആര്‍, മുംബൈ ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ ഗവേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരു മാസത്തോളമായി രാജ്യത്ത് താപനില ഉയരുന്നതിനാല്‍ മഴ ലഭിക്കുന്നത് വളരെ ആശ്വാസകരമാണ്. രാജ്യത്തെ വിവിധ മേഖലകളിലും പരമാവധി താപനില 3-5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും. അടുത്ത അഞ്ചോ ദിവസത്തേക്ക് ചെറിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ദേശീയ തലസ്ഥാനത്ത് പൊതുവെ മേഘാവൃതമായ ആകാശം കാണപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.

മാര്‍ച്ച്‌ 16 മുതല്‍ 19 വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Check Also
Close
Back to top button