Uncategorized

റിമോട്ട് വോട്ടിംഗ്; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി

“Manju”

ന്യൂഡല്‍ഹി: ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തുന്ന റിമോട്ട് വോട്ടിംഗില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കമ്മീഷന്‍ കൂടുതല്‍ സമയം അനുവദിച്ചത്. ഫെബ്രുവരി 28 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ഈ മാസം 31 വരെയാണ് വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ നേരത്തെ അനുവദിച്ചിരുന്ന സമയം.

മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നവര്‍ക്ക് അവര്‍ ആയിരിക്കുന്ന സ്ഥലത്തുവച്ചുതന്നെ സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഒരേ വോട്ടിംഗ് യന്ത്രത്തില്‍ 72 മണ്ഡലങ്ങളിലെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമായ റിമോട്ട് വോട്ടിംഗ് മെഷീനും കമ്മീഷന്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button