Uncategorized

ജിഎസ്ടി വകുപ്പ് പുനഃസംഘടന പ്രഖ്യാപനം ഈ മാസം 19ന്

“Manju”

സംസ്ഥാന ചരക്കുസേവന നികുതി (ജിഎസ്ടി) വകുപ്പ് പുനഃസംഘടിപ്പിച്ചു. കേരളത്തിലെ നികുതി ഭരണസംവിധാനത്തിലെ നിര്‍ണായകമായ ചുവടുവയ്പാണിത്. ഇതു സംബന്ധിച്ച ജിഎസ്ടി വകുപ്പ് പുനഃസംഘടന പ്രഖ്യാപനം ഈ മാസം 19ന് നടക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

നികുതിദായകര്‍ക്ക് മെച്ചപ്പെട്ട സേവനം, നികുതി പിരവ് കാര്യക്ഷമമാക്കുക, നികുതി ചോര്‍ച്ച തടയുക എന്നിവ ലക്ഷ്യമിട്ടാണ് നികുതി ഭരണസംവിധാനം ഇത്തരത്തില്‍ സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. ജിഎസ്ടി നിയമം വന്നതിന് ശേഷം കേരളമാണ് ആദ്യമായി നികുതി വകുപ്പിനെ പുനഃസംഘടിപ്പിക്കുന്നത്.

കേരളത്തിന് ലഭിക്കേണ്ട 24,000 കോടി രൂപ ഇത്തവണ കേന്ദ്രം വെട്ടിക്കുറച്ചു. അതുകാരണം സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ട്. പക്ഷെ, വളര്‍ച്ചാനിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

 

Related Articles

Check Also
Close
Back to top button