Uncategorized

നദ്ദയുടെ കാലാവധി നീട്ടി; കേരളത്തില്‍ സുരേന്ദ്രന്‍ തുടരും

“Manju”

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ തുടരും. അടുത്ത വര്‍ഷം ജൂണ്‍ വരെ അദ്ദേഹം തുടരുമെന്ന് അമിത് ഷാ ദേശീയ നിര്‍വ്വാഹക സമിതിയില്‍ പ്രഖ്യാപിച്ചു. യോഗത്തില്‍ നദ്ദയുടെ പേര് നിര്‍ദ്ദേശിച്ചത് രാജ്‌നാഥ് സിംഗാണ്. തീരുമാനം ഐക്യകണ്‌ഠേനയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. കൊവിഡ് കാലത്തടക്കം സംഘടനയെ മികച്ച രീതിയില്‍ നദ്ദ മുന്നോട്ട് കൊണ്ടുപോയി. 2024 ജൂണ്‍ വരെ ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരുമെന്നും നിര്‍വ്വാഹക സമിതിയില്‍ തീരുമാനമായി. അതേസമയം, 2024ല്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കേയാണ് നദ്ദയെ പദവി തുടരാന്‍ പാര്‍ട്ടി അനുവദിക്കുന്നത്. ഗുജറാത്തില്‍ അടക്കമുണ്ടായ മിന്നുന്ന വിജയം പദവിയില്‍ തുടരാന്‍ നദ്ദയ്ക്ക് സഹായമായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും നദ്ദയുടെ നേതൃത്വമായിരിക്കും പാര്‍ട്ടിയെ നയിക്കുക.

Related Articles

Check Also
Close
Back to top button