Uncategorized

നാസയുടെ പ്രോഗ്രാമിൽ ബ്ലോഗറായി പൂഞ്ഞാർ സ്വദേശിനി

“Manju”

കോട്ടയം : നാസയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വേൾഡ് എഡ്യുക്കേഷണൽ ഗ്ലോബ് പ്രോഗ്രാമിലേക്ക് ബ്ലോഗറായി തെരഞ്ഞെടുക്കപ്പെ ലക്ഷ്മി വി നായർക്ക് സുരേഷ് ഗോപി എംപിയുടെ സ്‌നേഹ സമ്മാനം. ലക്ഷ്മിയ്ക്ക് അദ്ദേഹം പുതിയ ലാപ്‌ടോപ്പ് വാങ്ങി നൽകി. കഴിഞ്ഞ ദിവസം സുഹൃത്തായ ബിജു പുളിക്കകണ്ടത്തിലാണ് സുരേഷ് ഗോപി നൽകിയ ലാപ്‌ടോപ്പ് ലക്ഷ്മിയ്ക്ക് കൈമാറിയത്.

പൂഞ്ഞാറിലെ വീട്ടിൽ എത്തിയായിരുന്നു ലാപ്‌ടോപ്പ് നൽകിയത്. ഇതിന് ശേഷം ലാപ്‌ടോപ്പ് വഴി ഓൺലൈനിൽ സുരേഷ് ഗോപി ലക്ഷ്മിയുമായും കുടുംബവുമായും സംസാരിച്ചു. ലക്ഷ്മിയുടെ അഭിമാന നേട്ടത്തിൽ പങ്കാളികളായ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. നാസയുടെ പദ്ധതികളിൽ ലക്ഷ്മി എങ്ങിനെയാണ് പങ്കാളിയാകുന്നതെന്നും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ഇതിന് പുറമേ ലക്ഷ്മിയുടെ തുടർ പഠനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. പാപ്പൻ എന്ന സിനിമയുടെ ഷൂട്ടിംഗിനായി വരുമ്പോൾ നേരിൽ കാണാമെന്ന് സുരേഷ് ഗോപി ഉറപ്പും നൽകിയിട്ടുണ്ട്.

പൂഞ്ഞാർ എസ്എംവി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. 112 രാജ്യങ്ങളിലായി നടത്തപ്പെട്ട വേൾഡ് എഡ്യുക്കേഷണൽ ഗ്ലോബ് പ്രോഗ്രാമിൽ ശ്രീലക്ഷ്മിയുൾപ്പെടെ 12 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യാപസഫിക് മേഖലയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക മത്സരാർത്ഥിയാണ് ലക്ഷ്മി. ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നിലയിലും ലക്ഷ്മിയുടെ അംഗികാരത്തിന് മാറ്റേറുകയാണ്.

Related Articles

Back to top button