Uncategorized

മോഹനം ഓട്ടോ സ്‌പെയേഴ്‌സിന്റെ പുതിയ ബ്രാഞ്ച് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉത്‌ഘാടനം ചെയ്തു

കുണ്ടറ പള്ളിമുക്കിലാണ് പുതിയ ശാഖ മോഹനം ഓട്ടോ സ്പെയേഴ്സ് ആരംഭിച്ചിരിക്കുന്നത്.

“Manju”

കുണ്ടറ : മോഹനം ഓട്ടോ സ്‌പെയേഴ്‌സിന്റെ രണ്ടാമത്തെ ബ്രാഞ്ച് കുണ്ടറ പള്ളിമുക്കിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉത്‌ഘാടനം ചെയ്തു. ടു & ത്രീ വീലറുകളുടെ ജനുവിന്‍ സ്പെയർ പാർട്സ് (Hero, Bajaj, Honda), ജനറല്‍ പാർട്സ് (Hella, Endurance, Sai, Ask, Varroc, Bando, Rolon, Nikavi, Threebond), Hero, Bajaj, Motul, Servo, Reliance എന്നീ ബ്രാൻഡുകളുടെ എൻജിൻ ഓയിൽ ടയറുകൾ (JK,Ralco,Ceat) ബാറ്ററി (Sf Sonic ) ഹെല്‍മറ്റ്, മാറ്റ് തുടങ്ങി മറ്റ് എല്ലാ ആക്‌സെസറീസും ഹോള്‍ സെയില്‍ ആയും റീട്ടെയില്‍ ആയും മോഹനത്തിൽ ലഭ്യമാണ്. കുണ്ടറ, പള്ളിമുക്ക് സെയ്ന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി അസ്സിസ്റ്റന്റ് വികാർ ഫാദർ കെ.ലൂക്കാസ്, കുണ്ടറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് , മുളവന ജമാ അത്ത് സെക്രട്ടറി യാസിം, കുണ്ടറ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സാംസൺ എസ്, സെക്രട്ടറി തോമസ്കുട്ടി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ വ്യവസായിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആകർഷകമായ ഡിസ്‌കൗണ്ടുകൾക്ക് പുറമേ ഉത്‌ഘാടനം പ്രമാണിച്ച് മറ്റ് അനവധി ഓഫറുകളാണ് ഉത്‌ഘാടനത്തോട് അനുബന്ധിച്ച് കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നതെന്ന് മോഹനത്തിന്റെ മാനേജ്മെന്റ് അറിയിച്ചു .

കുണ്ടറയില്‍ ആരംഭിച്ച മോഹനം ഓട്ടോസ്പെയേഴ്സിന്റെ ഷോറൂം

Related Articles

Back to top button