Uncategorized

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍

“Manju”

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടാന്‍ ഇന്ത്യയുടെ സാനിയ മിര്‍സരോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ഇനി വേണ്ടത് ഒരേയൊരു വിജയം. സെമിയില്‍ തകര്‍പ്പന്‍ വിജയം നേടി സാനിയബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലിലെത്തി.

സെമിയില്‍ ബ്രിട്ടന്റെ നിയാല്‍ സ്‌കപ്‌സ്‌കിഅമേരിക്കയുടെ ഡെസീറെ ക്രോസിക് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ ജോഡി ഫൈനലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം. സ്‌കോര്‍: 6-4, 7-6 (11-9)

സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്. അതുകൊണ്ടുതന്നെ കിരീടം നേടി ടെന്നീസിനോട് വിടപറയാനാണ് താരത്തിന്റെ ശ്രമം. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഗാഡെകിപോള്‍മാന്‍സ് സഖ്യമോ ബ്രസീലിന്റെ സ്‌റ്റെഫാനിമാറ്റോസ് സഖ്യമോ ആയിരിക്കും സാനിയബൊപ്പണ്ണ സഖ്യത്തിന്റെ എതിരാളി.

Related Articles

Back to top button