Uncategorized

സാമ്പത്തിക മേഖലയില്‍ ഇന്ത്യ വന്‍ കുതിപ്പില്‍

“Manju”

സാമ്പത്തിക മേഖലയില്‍ ഇന്ത്യ അതിവേഗതയില്‍ മുന്നേറുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സഹകരണ മേഖലയും നിര്‍ണായക പങ്ക് വഹിക്കും. 2024 നകം ഗ്രാമതലത്തില്‍ 2 ലക്ഷം പുതിയ ക്ഷീര സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യകള്‍ ക്ഷീര വ്യവസായത്തില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വ്യവസായം നശിച്ചുപോകും. രാജ്യത്തെ ദരിദ്രജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനും പാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം. പാല്‍ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളുടെ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ല്‍ ലോകത്തിലെ 11ാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു ഇന്ത്യ. ഇപ്പോള്‍ അത് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ അത് മൂന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് തനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. സ്ത്രീ ശാക്തീകരണത്തിലും പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിലും ക്ഷീര സഹകരണ സംഘങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Back to top button