IndiaKeralaLatest

‘കാണാനില്ല: സര്‍ക്കാര്‍, എഴ് വയസ്; ഗഹനമായ ഒരു ഔട്ട്‌ലുക്ക് കവര്‍ ചിത്രം

“Manju”

കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പിഴവുകളുടെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഉള്‍പ്പെടെ വിമര്‍ശനം നേരിടുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധമറിയിച്ച്‌ ഔട്ട്‌ലുക്ക് മാസിക.
കാണ്മാനില്ല എന്ന പരസ്യത്തിന്റെ മാതൃകയില്‍ ഡിസൈന്‍ ചെയ്ത പ്ലെയ്ന്‍ കവര്‍ ചിത്രത്തിലൂടെയാണ് ഔട്ട്‌ലുക്ക് കേന്ദ്രസര്‍ക്കാരിനുനേര്‍ക്ക് വിരല്‍ ചൂണ്ടുന്നത്.
അനുദിനം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന രണ്ടാം തരംഗത്തിനിടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാത്ത കേന്ദ്രസര്‍ക്കാരിനെ കണ്ടുകിട്ടുന്നവര്‍ ജനങ്ങളുടെ സമക്ഷം ഏല്‍പ്പിക്കണമെന്നാണ് കുറിയ്ക്കുകൊള്ളുന്ന കവര്‍ ചിത്രത്തിലൂടെ ഔട്ട്‌ലുക്ക് മാസിക പറയുന്നത്.
മെയ് 24ന് പുറത്തിറങ്ങാനിരിക്കുന്ന ഔട്ട്‌ലുക്ക് മാഗസിന്റെ കവര്‍ ട്വിറ്റലിലൂടെ മുന്‍കൂറായി ഔട്ട്‌ലുക്ക് പങ്കുവെയ്ക്കുകയായിരുന്നു.
പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ കവര്‍ ചിത്രം വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെ കാണാനില്ലെന്നും എഴ് വയസാണെന്നും കണ്ടുകിട്ടുന്നവര്‍ ഇന്ത്യന്‍ പൗരന്മാരെ വിവരമറിയിക്കണമെന്നും മാത്രമാണ് കവര്‍ ചിത്രത്തിലുള്ളത്.
മോദി സര്‍ക്കാരിനെ വിമര്‍ശനവിധേയമാക്കുന്ന പുതിയ ലക്കത്തില്‍ പിബി മേഹ്തയുടേയും ശശി തരൂരിന്റേയും മൊഹുവ മോയ്ത്രയുടേയും അഭിപ്രായങ്ങളുണ്ടെന്നും ഔട്ട്‌ലുക്ക് മാസിക അറിയിച്ചു.

Related Articles

Back to top button