IndiaLatest

പശുവിന് പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ചോക്ലേറ്റ്

“Manju”

ജബല്‍പുര്‍ : പശുക്കള്‍ക്ക്​ പാല്‍കൂട്ടാന്‍ കാലിത്തീറ്റയും വൈക്കോലുമൊന്നും ഇനി വേണ്ടെന്നാണ്​ മധ്യപ്രദേശിലെ യൂനിവേഴ്​സിറ്റി പറയുന്നത്​. പകരം ജബല്‍പുര്‍ കേന്ദ്രമായ നാനാജി ദേശ്​മുഖ്​ വെറ്ററിനറി സയന്‍സ്​ യൂനിവേഴ്​സിറ്റി കണ്ടുപിടിച്ച ചോ​ക്ലറ്റ്​ നല്‍കിയാല്‍ മതി. പാല്‍ മാത്രമല്ല, പ്രജനന നിരക്കും കൂടും. രണ്ടുമാസത്തെ ഗവേഷണത്തിന് ഒടുവില്‍ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമായ ചോക്ലേറ്റ് കാലിത്തീറ്റ തയ്യാറാക്കിയതായി ഗവേഷകര്‍ വ്യക്തമാക്കി.

കന്നുകാലികള്‍ക്ക് കഴിക്കാന്‍ പുല്ലിന് ക്ഷാമം നേരിടുന്ന സമയത്തും പകരം നല്‍കാവുന്നതാണ് ചോക്ലേറ്റ് കാലിത്തീറ്റയെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എസ്.പി തിവാരി വ്യക്തമാക്കി. ചോക്ലേറ്റ് കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കുന്നത് വഴി പാലുല്‍പ്പാദനം വര്‍ദ്ധിക്കും. പ്രത്യുല്‍പ്പാദനശേഷിയും ഉയരും. മറ്റ് കാലിത്തീറ്റകളുടെ കൂടെ ചേര്‍ത്ത് ഇത് നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button