Uncategorized

കെ.എം. മാണിയുടെ 90-ാം ജന്മദിനം കാരുണ്യദിനമായി ആചരിക്കും

“Manju”

കോട്ടയം : കെ.എം.മാണിയുടെ 90-ാം ജന്മദിനം കേരള കോണ്‍ഗ്രസ് (എം) കാരുണ്യദിനമായി ആചരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 30 ന് 90 നിയോജകമണ്ഡലത്തില്‍ കാരുണ്യദിനാചരണം ഉണ്ടാകും. അതാത് പ്രദേശങ്ങളിലുള്ള അനാഥമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, ബാലസദനങ്ങള്‍ പോലെയുള്ള സ്ഥാപനങ്ങളെ അന്തേവാസികള്‍ക്കൊപ്പമാണിത്. അന്തേവാസികള്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നല്‍കും. കെ.എം.മാണി അനുസ്മരണ സമ്മേളനവും നടത്തുംസംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് അര്‍പ്പൂക്കരയിലുള്ള നവജീവനില്‍, പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വ്വഹിക്കും. മന്ത്രി വി.എന്‍. വാസവൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷതവഹിക്കും. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളായ സണ്ണി തെക്കേടം, ജോസ് ടോം, ബേബി ഉഴുത്തുവാല്‍, പ്രൊഫ.ലോപ്പസ് മാത്യു, ജോര്‍ജ്ജുകുട്ടി ആഗസ്തി, സണ്ണി പാറപ്പറമ്പിന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button