Uncategorized

സംഘട്ടന സംവിധായകന്‍‌ ജൂഡോ രത്നം അന്തരിച്ചു

“Manju”

ചെന്നൈ: മുന്‍ ദക്ഷിണേന്ത്യന്‍ സ്റ്റണ്ട് മാസ്റ്റര്‍ ജൂഡോ രത്നം (93) അന്തരിച്ചു. വെല്ലൂരിലെ ഗുഡിയാത്തത്തിലുള്ള വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500 ലധികം സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

എംജിആര്‍, ജയലളിത, എന്‍ടിആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, അര്‍ജുന്‍, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങളുടെ സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിന്ദൂരസന്ധ്യയ്ക്ക്‌ മൗനം, രക്തം, മൈനാകം തുടങ്ങി നിരവധി മലയാള ചിത്രങ്ങള്‍ക്കു വേണ്ടി സംഘട്ടനസംവിധാനം നിര്‍വഹിച്ചു. 2013 ല്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചതിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. രജനീകാന്തിനെയും കമല്‍ഹാസനെയുമൊക്കെ സംഘട്ടനം പരിശീലിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button