Uncategorized

കെ.എം. മാണിയുടെ ജന്മദിനം ‘കാരുണ്യദിനം ‘ആചരിച്ചു.

“Manju”

കോട്ടയം : കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും, കേരള കോണ്‍ഗ്രസ് (എം.) സ്ഥാപകനുമായ കേരളത്തിലെ ഏറ്റവുംനീണ്ടകാലം ധനകാര്യവകുപ്പ് മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ 90-ാം ജന്മദിനം ഇന്ന് ആചരിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാവിലെ 11 മണിക്ക് സംസ്ഥാനതല ജന്മദിനാചരണം ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് മന്ത്രി എന്‍.വാസവന്‍ മുഖ്യ പ്രഭാഷണം നടത്തി. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷതവഹിച്ചു. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളായ സണ്ണി തെക്കേടം, ജോസ് ടോം, ബേബി ഉഴുത്തുവാല്‍, പ്രൊഫ. ലോപ്പസ് മാത്യു, ജോര്‍ജുകുട്ടി ആഗസ്തി, സണ്ണി പാറപ്പറമ്പന്‍ തുടങ്ങി നിരവധി നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. അതാത് പ്രദേശങ്ങളിലുള്ള അനാഥ മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, ബാലസദനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കൊപ്പം അവര്‍ക്ക് വസ്തിരം, മരുന്ന് ഭക്ഷണം എന്നിവ വിതരണം ചെയ്താണ് ജന്മദിനം ആചരിക്കുന്നത്.

Related Articles

Check Also
Close
  • ……
Back to top button