Uncategorized

ബെംഗളൂരു-മൈസൂരു ഗ്രീന്‍ഫീല്‍ഡ് ഹൈവേ; ഉദ്ഘാടനം 11ന്

“Manju”

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ പത്ത് വരി ബെംഗളൂരുമൈസൂരു ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന റോഡ് മെയ് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റോഡ് തുറക്കുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് മലയാളികളാണ്.

മലബാറില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും പ്രയോജനകരമാകുന്ന റോഡാണ് ബെംഗളൂരുമൈസൂരു പത്ത് വരി ദേശീയപാത. 50,000 കോടി രൂപ ചെലവഴിച്ചാണ് 117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്. ആറ് വരി പ്രധാന ഹൈവേയും ഇരുവശത്തുമായി രണ്ട് വരി സര്‍വീസ് റോഡുകളുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്കുള്ള യാത്രാ സമയം നിലവില്‍ 3 മുതല്‍ 4 മണിക്കൂര്‍ വരെയാണ്. ഈ പാതയുടെ വരവോടെ ഇത് 1 മണിക്കൂര്‍ 10 മിനിറ്റായി കുറയ്ക്കാന്‍ സാധിക്കും.

നാലിടങ്ങളില്‍ ടോള്‍ ബൂത്തുകളുണ്ട്. മൈസൂരുവില്‍ ജോലി ചെയ്യുന്ന മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വെള്ളിയാഴ്ച വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി 10 മണിയോടെ വീട്ടിലെത്താം. മലബാറിന്റെ വികസനത്തിലേക്കുള്ള കവാടം കൂടിയാണ് ഈ റോഡ്. കൊല്ലങ്കോട്കോഴിക്കോട് ദേശീയപാതയിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ കഴിയുന്ന ഹൈവേ കൂടിയാണിത്.

Related Articles

Back to top button