Uncategorized

ലോക നേതാക്കളിൽ മോദി ഒന്നാമൻ

“Manju”

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ബിസിനസ് ഇന്റലിജന്‍സ് കണ്‍സള്‍ട്ടിംഗ് കമ്പനി ആയ മോര്‍ണിംഗ് കണ്‍സള്‍ട്ട്നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 78 ശതമാനം പൊതുസ്വീകാര്യതയാണ് പ്രധാനമന്ത്രിയ്‌ക്ക് ലഭിച്ചത്. 22 ലോക നേതാക്കളെ പിന്തള്ളിയാണ് പ്രധാനമന്ത്രി മുന്നിലെത്തിയത്.

മെക്‌സിക്കന്‍ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് സര്‍വേയില്‍ രണ്ടാം സ്ഥാനത്ത്. 68 ശതമാനമാണ് അദ്ദേഹത്തിന്റെ റേറ്റിംഗ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് 58 ശതമാനം റേറ്റിംഗോടെ മൂന്നാം സ്ഥാനത്തുമെത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരെ പിന്തള്ളിയാണ് മോദി ഒന്നാമതെത്തിയത്.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രസീലിയന്‍ പ്രസിഡന്റ് ലുലാ ഡസില്‍വ എന്നിവരാണ് നാല് . അഞ്ച് സ്ഥാനങ്ങളില്‍. 40 ശമാനം റേറ്റിംഗ് മാത്രമാണ് അമേരിക്രന്‍ പ്രസിഡന്റ് ബോ ബൈഡനുള്ളത്. പട്ടികയില്‍ ആറാമതാണ് ബൈഡന്‍. ഏഴാം സ്ഥാനത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, എട്ടാം സ്ഥാനത്ത് സ്പാനിഷ് പ്രധാനമന്ത്രി പെഡോ സാഞ്ച്, ഒന്‍പതാം സ്ഥാനത്ത് ജര്‍മന്‍ വൈസ് ചാന്‍സലര്‍ ഒലാഫ് ഷൊള്‍സുമാണ്. 30 ശതമാനം അപ്രൂവല്‍ റേറ്റിംഗുമായി പത്താം സ്ഥാനത്താണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.

പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഡോക്യുമെന്ററി പുറത്തുവന്ന സമയത്തായിരുന്നു സര്‍വേ നടന്നത്. ജനുവരി 26 മുതല്‍ 31 വരെ നടന്ന സര്‍വേയുടെ ഫലമാണ് പുറത്തുവന്നത്. എട്ട് വര്‍ഷത്തിലധികം വര്‍ഷം അധികാരത്തില്‍ തുടര്‍ന്നിട്ടും പ്രധാനമന്ത്രിയുടെ ജനപ്രീതിയ്‌ക്ക് കുറവുണ്ടായില്ലെന്ന വസ്തുതയാണ് സര്‍വേ ഫലത്തിലൂടെ വ്യക്തമാകുന്നത്.

Related Articles

Back to top button