Uncategorized

ദിവസം 824 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്നതായി യുക്രെയ്ന്‍

“Manju”

കീവ്: യുദ്ധത്തില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ സൈനികരുടെ എണ്ണം ഈ മാസം വര്‍ധിച്ചതായി യുക്രെയ്ന്‍. പ്രതിദിനം ശരാശി 824 പേര്‍വച്ചു കൊല്ലപ്പെടുന്നുവെന്നാണു യുക്രെയ്ന്‍ അവകാശപ്പെടുന്നത്.

ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ശരിയാകാന്‍ സാധ്യതയുണ്ടെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം പറഞ്ഞു.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രതിദിനം 172 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുന്നുവെന്നായിരുന്നു കണക്ക്. അധിനിവേശം ആരംഭിച്ചശേഷം 1,37,780 റഷ്യന്‍ പട്ടാളക്കാര്‍ മരിച്ചുവെന്നും യുക്രെയ്ന്‍ അവകാശപ്പെടുന്നു. യുക്രെയ്ന്‍റെ ഭാഗത്തും വലിയ ആള്‍നാശമുണ്ടായിട്ടുണ്ടെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം ചൂണ്ടിക്കാട്ടി.

അധിനിവേശത്തിന്‍റെ ഒന്നാം വാര്‍ഷികമായ ഫെബ്രുവരി 24ന് റഷ്യ വിപുലമായ ആക്രമണത്തിനു തുടക്കംകുറിക്കുമെന്നു യുക്രെയന്‍ കണക്കുകൂട്ടുന്നു. എന്നാല്‍, ഈ ആക്രമണം തുടങ്ങിക്കഴിഞ്ഞുവെന്നാണ് കിഴക്കന്‍ ഡോണ്‍ബാസിലെ യുക്രെയ്ന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ഡോണ്‍ബാസിലെ ബാക്മുത് പട്ടണം പിടിക്കാനായി റഷ്യ ഉഗ്രപോരാട്ടമാണു നടത്തുന്നത്. തന്ത്രപരമായി വലിയ പ്രാധാന്യമില്ലെങ്കിലും ബാക്മുത് വിട്ടുകൊടുക്കാന്‍ യുക്രെയ്ന്‍ സേന തയാറല്ല.

 

Related Articles

Back to top button