Uncategorized

മെഡിക്കൽ വാല്യൂ ടൂറിസത്തിൽ സിദ്ധയ്ക്ക് അർഹമായ സ്ഥാനം നൽകും; ഡോ.സജിത്ത് ബാബു ഐ.എ.എസ്

“Manju”
ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷന്റെ ഉദ്ഘാടനവേദിയിൽ നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ.സജിത്ത് ബാബു ഐ.എ.എസിനെ ആദരിച്ചപ്പോൾ. അലുമിനി കോർഡിനേറ്റർ ഡോ.പ്രകാശ്.എസ്.എൽ ഉപഹാരം നൽകുന്നു. സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി,ഡോ.സിനോ.എസ്.ഷാജി സമീപം

പോത്തൻകോട്: മെഡിക്കൽ വാല്യൂ ടൂറിസത്തിൽ സിദ്ധയ്ക്ക് അർഹമായ സ്ഥാനം ലഭിക്കുമെന്നും വിദേശികളുടെ ഇടയിൽ അത്രയധികം പ്രചാരമില്ലാത്ത സിദ്ധ വൈദ്യശാസ്ത്രത്തെ അവർക്ക് പരിചയപ്പെടുത്തുന്ന തരത്തിൽ ഈ അവസരത്തെ പ്രയോജനപ്പെടുത്തണമെന്നും നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ.സജിത്ത് ബാബു ഐ.എ.എസ്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് അലുമിനി അസോസിയേഷൻ സംഘടിപ്പിച്ച ക്യാൻസർ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധയുടെ യു.എസ്.പി. തിരിച്ചറിയണമെന്നും സിദ്ധ ചികിത്സയിൽ പ്രതിപാദിക്കുന്ന യോഗമുറകളെയും എണ്ണ ഉപയോഗിക്കാതെയുളള വർമ്മം തെറാപ്പിയേയും സിദ്ധ ആഹാരരീതികളെയും പൊതുജനങ്ങൾക്ക് കൂടുതൽ പരിചയപ്പെടുത്തി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അലുമിനി കോർഡിനേറ്റർ ഡോ.പ്രകാശ്. എസ്.എൽ  ഉപഹാരം നൽകി ആദരിച്ചു. ശാന്തിഗിരി ഹെൽത്ത്കെയർ റിസർച്ച് അസോസിയേഷൻ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ക്യാൻസർ ചികിത്സകൻ ഡോ.വി.പി. ഗംഗാധരൻ ബോധവത്കരണക്ലാസ് നയിച്ചു.നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സജി. പി. ആർ, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ. ജനപ്രിയ.ആർ. കെ, സെക്രട്ടറി ഡോ.അനുപമ.കെ.ജെ, ട്രഷറർ ഡോ. ശരണ്യരാജ്, മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ ഷാജി. ഇ.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button