IndiaKeralaLatest

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്തും. കോവിഡ് കോർ കമ്മിറ്റിയുടേതാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എല്ലാ ജില്ലാ കളക്ടർമാരും പങ്കെടുത്തു.വൈറസ് ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനും യോഗത്തിൽ തീരുമാനമായി. പഞ്ചായത്തടിസ്ഥാനത്തിലായിരിക്കും പരിശോധന നടത്തുക. നിലവിൽ ജില്ലയിലെ ആശുപത്രികളുടെയും ഐസിയുകളുടേയും അവസ്ഥ തൃപ്തികരമാണെന്നും യോഗം വിലയിരുത്തി.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കൂട്ട പരിശോധന നടത്താൻ നേരത്തെ തീരുമാനമെടുത്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3 ശതമാനത്തിൽ എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യം വയ്ക്കുന്നത്.

Related Articles

Back to top button