IndiaLatest

ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ മാതൃകയാക്കി; വി മുരളീധരന്‍

“Manju”

ന്യൂഡല്‍ഹി : കോവിഡ് വാക്സിന്‍ വിതരണത്തിലൂടെ ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ മാതൃകയാക്കിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വാക്സിന്‍ സഹായത്തിലൂടെ നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

17 രാജ്യങ്ങള്‍ക്ക് 56 ലക്ഷം ഡോസ് സഹായം നല്‍കി. ഒരുകോടി വാക്സിന്‍ കൂടി വിവിധ രാജ്യങ്ങള്‍ക്കായി ഇന്ത്യ ഉടന്‍ നല്‍കുമെന്നും ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് വേണ്ടത്ര വാക്സിന്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.അയല്‍രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 17 രാജ്യങ്ങള്‍ക്കാണ് 56 ലക്ഷം ഡോസ് വാക്സിന്‍ നല്‍കിയത്. ഒരുകോടി വാക്സിന്‍ കൂടി വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാകിസ്ഥാന്‍ സഹായമഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്ക് പിന്നാലെ വാക്സിന്‍ സഹായവുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button