IndiaLatest

പാര്‍ലമെന്റിന്റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് മു​ത​ല്‍

“Manju”

ന്യൂ​ഡ​ല്‍​ഹി: പാര്‍ലമെന്റിന്റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഇ​ന്ന് മു​ത​ല്‍ ആരംഭിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ ഇന്ന് പാസാക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളാണ് പിന്‍വലിക്കുന്നത്. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയില്‍ അവതരിപ്പിയ്ക്കുന്ന ബില്ല് ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് തന്നെ പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെ 26 ബില്ലുകള്‍ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കും. ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണ ബില്‍, നഴ്‌സിങ് കൗണ്‍സില്‍ ബില്‍, നര്‍ക്കോട്ടിക് ഡ്രഗ് ആന്‍ഡ് സൈക്കോട്ടിക് സബ്സ്റ്റന്‍സ് ബില്‍, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍(ഭേദഗതി)ബില്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്. ഡിസംബര്‍ 23വരെ നീളുന്ന സമ്മേളനത്തില്‍ 20 ദിവസമാണ് സഭാനടപടികള്‍ ഉണ്ടാവുക.

Related Articles

Back to top button