KeralaLatest

ഓപ്പറേഷന്‍ ​ഗം​ഗ അന്തിമ ഘട്ടത്തിലേക്ക്

“Manju”

ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യ ആക്രമണം തുടരവെ, ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗ ദൗത്യം അന്തിമ ഘട്ടത്തില്‍.
യാത്രയ്ക്ക് തയ്യാറായി നില്‍ക്കാന്‍ വിദ്യാര്‍ത്ഥികളോട് എംബസി നിര്‍ദേശിച്ചു. ഒഴിപ്പിക്കലിനായി നിരന്തര ശ്രമം തുടരുകയാണെന്ന് കീവിലെ നയതന്ത്ര പ്രതിനിധി പാര്‍ഥാ സത്പതി പ്രസ്താവനയില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ പടിഞ്ഞാറന്‍ യുക്രൈനിലേക്ക് കൊണ്ടുപോകാനാണ് ശ്രമം.
യുക്രൈനിലുള്ള ഇന്ത്യക്കാര്‍ അടിയന്തരമായി റകോസിയിലെ ഹംഗേറിയ സിറ്റി സെന്ററിലെത്താന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. എംബസിയുടെ സൗകര്യത്തിന് പുറത്ത് സ്വന്തം നിലയില്‍ താമസിക്കുന്നവര്‍ അടിയന്തരമായി ഹംഗറിയുമായി ബന്ധപ്പെടണം. പേര്, പാസ്പോര്‍ട്ട് നമ്ബര്‍, നിലവിലുള്ള ലൊക്കേഷന്‍ എന്നിവ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
ഖാര്‍കീവിലെ പിസോച്ചിനില്‍ എത്തിയ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ശനി, ഞായര്‍ ദിവസങ്ങളിലായി ഇരുനൂറോളം വിദ്യാര്‍ത്ഥികളെ ലീവിവിലും റൊമേനിയന്‍ അതിര്‍ത്തിയിലും എത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച എട്ട് വിമാനങ്ങളിലായി 1500 പേരെ ഡല്‍ഹിയിലെത്തിക്കും.

Related Articles

Back to top button