KeralaLatest

ക്വാറന്‍റീന്‍ വീടുകളെതെന്ന് അറിയാന്‍ കഴിയാതെ തപാല്‍ ജീവനക്കാര്‍

“Manju”

ശ്രീജ.എസ്

 

തൃശൂര്‍: കോവിഡ്​ നിരീക്ഷണത്തിലുള്ളവരുടെ വീടുകളേതെന്ന്​ അറിയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ തപാല്‍ ജീവനക്കാര്‍ വലയുന്നു​. വാര്‍ഡ്​തലത്തില്‍ തയാറാക്കിയ ക്വാറന്‍റീന്‍ വീടുകളുടെയും വ്യക്​തികളുടെയും പട്ടിക അധികൃതര്‍ നല്‍കാത്തതിനാല്‍ ജീവനക്കാര്‍ക്ക്​ എല്ലാ വീടുകളിലും കയറിയിറങ്ങേണ്ടി വരുകയാണ്​. വാര്‍ഡ്​തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പട്ടിക ആരോഗ്യവകുപ്പാണ്​ നല്‍കേണ്ടത്​. തപാല്‍ ഓഫിസ്​ മേധാവികള്‍ ആരോഗ്യവിഭാഗത്തിന്​​ കത്ത്​ നല്‍കിയെങ്കിലും പട്ടിക നല്‍കിയിട്ടില്ല. ​വീടുകള്‍ സംബന്ധിച്ച്‌​ ആര്‍ക്കും വിവരങ്ങള്‍ കൈമാറരുതെന്ന നിര്‍ദേശം മൂലമാണ്​ പ്രാഥമികാരോഗ്യകേന്ദ്ര അധികൃതരോ ആശാ വര്‍ക്കര്‍മാരോ ഇത്​ നല്‍കാത്തത്​.

Related Articles

Back to top button