Uncategorized

യു പിയില്‍ നാല് മാളുകള്‍ കൂടി തുടങ്ങാന്‍ ലുലു ഗ്രൂപ്പ്

“Manju”

ഉത്തര്‍പ്രദേശില്‍ 5,000 കോടി രൂപയുടെ അധികനിക്ഷേപത്തിന് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. വാരാണസി, പ്രയാഗ്രാജ്, അയോദ്ധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പുത്തന്‍ പദ്ധതികളെന്ന് ലക്നൗവില്‍ നടക്കുന്ന യു.പി ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
25,000ലേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പുതിയ പദ്ധതികള്‍. 2,500 കോടി രൂപ നിക്ഷേപത്തോടെ നോയിഡയില്‍ ലുലുമാളും ഹോട്ടലും നിര്‍മ്മിക്കും. 6,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. 20 ഏക്കറില്‍ 500 കോടി രൂപ നിക്ഷേപത്തോടെ ഒരുങ്ങുന്ന ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇവിടെ 1,700 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.
ഗള്‍ഫിലേക്ക് ഉത്പന്നങ്ങള്‍ നേരിട്ട് കയറ്റുമതി ചെയ്യുന്ന ചെയിന്‍ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് മികച്ച വിലയില്‍ ഇവിടെ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാം. പ്രവര്‍ത്തനം ഏഴുമാസം പിന്നിട്ട ലക്നൗ ലുലുമാള്‍ ഇതുവരെ 12 ലക്ഷത്തിലേറെപ്പേര്‍ സന്ദര്‍ശിച്ചു.
യു.എ.ഇ സംഘവുമായി യോഗിയുടെ കൂടിക്കാഴ്ച
ഉച്ചകോടിയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യു.എ.ഇ മന്ത്രിമാരായ താനി ബിന്‍ അഹമ്മദ് അല്‍ സെയുദി, അഹമ്മദ് ബിന്‍ അലി അല്‍ സയെഗ്, ഫെഡറേഷന്‍ ഒഫ് യു.എ.ഇ ചേംബര്‍ പ്രസിഡന്റ് അബ്ദുല്ല അല്‍ മസ്രോയി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി എന്നിവര്‍ ഉള്‍പ്പെടുന്ന സംഘവുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇയും യു.പിയും തമ്മിലെ നിക്ഷേപസഹകരണം ചര്‍ച്ചയായി. മന്ത്രിമാര്‍ ഉച്ചകോടി നടക്കുന്ന വൃന്ദാവന്‍ മൈതാനിയില്‍ വൃക്ഷത്തൈകള്‍ നട്ടു.

Related Articles

Back to top button