Uncategorized

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

“Manju”

അങ്കമാലി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയുണ്ടായി. ദേശീയപാതയില്‍ ആലുവ റോഡില്‍ ചുങ്കത്ത് ജ്വല്ലറിക്കും സെന്‍റ് ആന്‍സ് കോളജിനും മധ്യേ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം നടന്നിരിക്കുന്നത്. തൃശൂര്‍ നെല്ലായി മാപ്രാട്ടില്‍ വീട്ടില്‍ എം.കൈലാഷി​ന്റെ ഉടമസ്ഥതയിലുള്ള മാരുതി ബ്രസ്സ കാറാണ് കത്തി നശിച്ചത് . തൃശൂര്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്.
ടൗണില്‍ സിഗ്നല്‍ തെളിഞ്ഞതോടെ കാര്‍ മുന്നോട്ടെടുത്തതോടെ ബോണറ്റില്‍ അമിതമായ തോതില്‍ പുക ഉയരാന്‍ തുടങ്ങി . അതോടെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി. ബോണറ്റ് തുറക്കാന്‍ മുന്നിലത്തെിയതോടെ പുക രൂക്ഷമാവുകയും ഉടനെ തീ ഉയരുകയുമായിരുന്നു .

Related Articles

Back to top button