Uncategorized

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.

“Manju”

കോഴിക്കോട്: ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ പുതുതായി നിർമ്മാണം പൂർത്തിയാകുന്ന പ്രാർത്ഥനാലയം എപ്രിൽ 9 ന് നാടിന് സമർപ്പിക്കും. ഈ സുദനത്തിൽ അന്നദാനത്തിനായി ജൈവ പച്ചക്കറികൾ ഉദ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശാന്തിഗിരി പരബരയിലെ അംഗങ്ങൾ ചേർന്ന് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം കക്കോടി ഗ്രാമ പഞ്ചായത്ത് 13ാം വാർഡ് മെബർ അജിത എ. കെ. ആശ്രമ അങ്കണത്തിൽ നിർവ്വഹിച്ചു.

ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർമാരായ കേളൻ ടി.പി. , രാധാക്യഷ്ണൻ എം., ഡെപ്യൂട്ടി കൺവീനർ പി.എം. ചന്ദ്രൻ, രവീന്ദ്രൻ എം. , സ്വാമിനാഥൻ ടി.പി. , തുടങ്ങിയവർ ആശംസ നേർന്നു. ആശ്രമം ഡെപ്യൂട്ടി ജനറൽ മാനേജർ ചന്ദ്രൻ എം കൃതഞ്ജത രേഖപ്പെടുത്തി.

 

Related Articles

Back to top button