IndiaLatest

പിഎം-വാണി പദ്ധതിയിലൂടെ ഇന്ത്യയിലെവിടെയും അതിവേഗ ഫ്രീ ഇന്റര്‍നെറ്റുമായി കേന്ദ്രസര്‍ക്കാര്‍

“Manju”

Big boost to infrastructure by Narendra Modi government as time, cost  overruns fall steeply

ശ്രീജ.എസ്

ന്യൂഡല്‍ഹി ;പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ പി.എം വാണിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 20 ലക്ഷം വൈഫൈ ഹോട്ട്സ്പോട്ടുകളാണെന്ന് ടെലികോം വകുപ്പ് സെക്രട്ടറി അന്‍ഷു പ്രകാശ്. 2021 അവസാനത്തോടെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, അടുത്തിടെ ആരംഭിച്ച പിഎം വൈഫൈ ആക്സസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫേസ് (പിഎം വാണി) സംരംഭത്തില്‍ ചേരുന്നതിനുള്ള രജിസ്ട്രേഷനുകള്‍ ജനുവരി ആദ്യവാരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ പൊതു ഇടങ്ങളില്‍ വൈഫൈ സര്‍വ്വവ്യാപിയാക്കാനുള്ള നീക്കം പുതിയ ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യത്തുള്ളത് 5,00,000 ഹോട്സ്പോട്ട് ആക്സസ് പോയിന്റുകളാണ്. സേവനം ലൈവായി കഴിഞ്ഞാല്‍ സെന്‍ട്രല്‍ രജിസ്റ്ററി പോര്‍ട്ടലില്‍ ഫോം പൂരിപ്പിച്ച്‌ ആര്‍ക്കും പബ്ലിക് ഡാറ്റ ഓപ്പറേറ്റര്‍ അഗ്രിഗേറ്ററായി (പിഡിഎഎ) രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഫോം പൂരിപ്പിച്ച്‌ 7 ദിവസത്തിനുള്ളില്‍ പ്രതികരണമില്ലെങ്കില്‍ രജിസ്ട്രേഷന്‍ അംഗീകരിച്ചതായി കണക്കാക്കപ്പെടുമെന്ന് പ്രകാശ് അറിയിച്ചിട്ടുണ്ട്.

ഈ പബ്ലിക് വൈഫൈ നെറ്റുവര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക പബ്ലിക് ഡാറ്റ ഓഫീസ്, പബ്ലിക് ഡാറ്റ ഓഫീസ് അഗ്രഗേറ്റേഴ്‌സ്, അപ്ലിക്കേഷന്‍ ദാതാക്കള്‍ തുടങ്ങി നിരവധി പങ്കാളികള്‍ ഉള്‍പ്പെടുന്ന ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടായിരിക്കും. പിഎംവാണിയുടെ സേവനങ്ങള്‍ യാതൊരു നിരക്കും കൂടാതെ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് വ്യക്തമാക്കി നേരത്തെ കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്.

 

Related Articles

Check Also
Close
  • ….
Back to top button