Uncategorized

ജയില്‍ അന്തേവാസികളെ തൊഴിൽ പ്രാവീണ്യരാക്കാൻ ധാരണാപത്രം

“Manju”

ജയില്‍ അന്തേവാസികളെ തൊഴില്‍ നിപുണരാക്കി തിരുത്തല്‍ പ്രക്രിയയിലൂടെ വരുമാനം ഉണ്ടാക്കാന്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംസ്ഥാന ജയില്‍ വകുപ്പും ധാരണാപത്രം കൈമാറി. ജയില്‍ ഡിജിപി ബല്‍റാം കുമാര്‍ ഉപാദ്ധ്യയയും ഖാദിബോര്‍ഡ് സെക്രട്ടറി ഡോ. കെ എ രതീഷും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ധാരണാ പത്രം കൈമാറിയത്. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ സന്നിഹിതനായി.

നൂല്‍ നൂല്‍പ്പ്, നെയ്ത്ത്, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് ഉത്പാദനം, തേനീച്ച വളര്‍ത്തല്‍, മറ്റ് ഗ്രാമീണ വ്യവസായ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയില്‍ ഖാദി ബോര്‍ഡ് വഴി പരിശീലനം നല്‍കുക, ഉത്പന്നങ്ങള്‍ ഖാദി ബോര്‍ഡ് വഴി വില്‍ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ധാരണാപത്രം.

Related Articles

Back to top button