കണ്ണൂര്‍: പൂജിതപീഠം സമർപ്പണം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി ശാന്തിഗിരി ആശ്രമം, കണ്ണൂര്‍ ഏരിയയില്‍ തിങ്കളാഴ്ച (05-02-2024) വൈകുന്നേരം 5.30-ന് നടന്ന സാംസ്കാരിക സംഗമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.
സംഘടനയിൽ പ്രവർത്തിക്കുന്നവർ അഹംഭാവമില്ലാതെ പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഒത്തൊരുമയോടെയും പ്രവര്‍ത്തിക്കണമെന്നും. ഗുരുവിന്റെ സ്നേഹവും ആശയങ്ങളും മക്കളിലേക്ക് പകർന്നു ചിട്ടയായ പ്രവര്‍ത്തനരീതി ഓരോ കുടുംബങ്ങളിലും ഉണ്ടാകണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.
ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. എ രാജീവന് സ്വാഗതവും, പി.രാജീവന് കൃതജ്ഞതയും പറഞ്ഞു.
മനോജ് മാത്തന്, പുഷ്പ പ്രേമന് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ആശ്രമം അഡ്വൈസറി കമ്മിറ്റി ചുമതലക്കാർ ഗവേണിംഗ് കമ്മിറ്റി, മോണിറ്ററിംഗ് കമ്മിറ്റി, സാംസ്കാരിക ഡിവിഷനുകളുടെ ഏരിയ കമ്മിറ്റി, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ചുമതലക്കാരും നിരവധി ആത്മബന്ധുക്കളും പങ്കെടുത്തു.
ശാന്തിഗിരി പപ്പടത്തിന്റെ കണ്ണൂർ ഏരിയയിലെ വിതരണോൽഘാടനം സ്വാമി ചൈതന്യ ജ്ഞാനതപസ്വി നിർവഹിച്ചു.