KeralaLatest

വിദ്യാര്‍ഥിനി മരിച്ച സംഭവം; ബസ് സ്റ്റാന്റ് ഉപരോധിച്ച്‌ സഹപാഠികള്‍

“Manju”

തൃശ്ശൂര്‍: ബസുകളുടെ മരണപ്പാച്ചിലിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സഹപാഠികള്‍.
ബസുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഉപരോധിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥിനി ലയ ഡേവീസാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ചത്.
തൃശ്ശൂര്‍-ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ബസുകളുടെ അമിതവേഗം കാരണം അപകടങ്ങള്‍ പതിവാകുകയാണ്. ഇന്നലെ അതിവേഗത്തിലെത്തിയ ബസ് സ്‌കൂട്ടറിലിടിച്ചാണ് വിദ്യാര്‍ഥിനി മരിച്ചത്. കരുവന്നൂരിലാണ് സംഭവം. പിതാവിനൊപ്പം സ്‌കൂട്ടറില്‍ കോളേജിലേക്ക് വരികയായിരുന്നു മരിച്ച ലയ. ബസുകളുടെ അമിത വേഗമാണ് അപകടത്തിനു കാരണമായത്.
സഹപാഠിയുടെ മരണത്തിനിടയാക്കിയ ബസുകളുടെ അമിതവേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്റ് ഉപരോധിച്ചത്. വിദ്യാര്‍ഥിനികള്‍ 15 മിനിറ്റോളം ബസ് സ്റ്റാന്റ് ഉപരോധിച്ചു. മൗനജാഥയായാണ് ഇരിഞ്ഞാലക്കുട ബസ് സ്റ്റാന്റിലേയ്‌ക്ക് ലയയുടെ സഹപാഠികള്‍ എത്തിയത്.

Related Articles

Back to top button