Uncategorized

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ പുതുബാച്ചിനെ വരവേറ്റ് ‘ശിഷ്യോപനയനീയം’

“Manju”
ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ പുതുബാച്ചിനെ വരവേറ്റ് ‘നടന്ന ശിഷ്യോപനയനീയം’ പരിപാടിയില്‍ നിന്ന്

പാലക്കാട് : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ 2023-24 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളേയും സ്വീകരിക്കുന്ന ശിഷ്യോപനയനീയം നടന്നു. 2023 ഫെബ്രുവരി 16 ന് നടന്ന ശിഷ്യോപനീയം തൃശ്ശൂര്‍ സുനേത്രി ആയുര്‍വേദാശ്രമം & റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ & ചീഫ് ഫിസിഷ്യന്‍ ഡോ.വൈദ്യ എം.പ്രസാദ് ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തിസ്വീകരണ ചടങ്ങിന് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നാഗഭൂഷണ്‍ അധ്യക്ഷതവഹിച്ചു.. വൈസ് പ്രിന്‍സിപ്പല്‍ ഡോ.രമ്യപ്രഭ ജ്ഞാനതപസ്വിനി, ആശ്രമ പരിചയം നടത്തി. പഞ്ചകര്‍മ്മ വിഭാഗത്തെക്കുറിച്ച് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ശ്രീലക്ഷ്മി വി., ക്രീയ ശരീര വിഭാഗങ്ങളെക്കുറിച്ച് ഡോ.ശ്രീജിത്ത് വി., സംസ്കൃത ആയുര്‍വേദ സംഹിതകളെക്കുറിച്ച് പ്രൊഫ.നിരഞ്ജന കെ.ജെ., ബാലരോഗങ്ങളെക്കുറിച്ചും ആയുര്‍വേദത്തിലെ സാധ്യതകളെക്കുറിച്ചും ഡോ.എസ്. സ്വപ്നചിത്ര എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി സംസാരിച്ചു. ശാന്തിഗിരി പാലക്കാട് ഏരിയ സീനിയര്‍ മാനേജര്‍ അശോക് പി.ജെ., ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാമദാസ് സി.എന്‍. എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി സ്വാഗതം ആശംസിച്ച യോഗത്തിന് സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍ പേഴ്സണ്‍ സൂര്യ നന്ദിരേഖപ്പെടുത്തി.

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നടന്ന ശിഷ്യോപനയനീയം പരിപാടയില്‍ നിന്ന്

Related Articles

Back to top button