Uncategorized

റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

“Manju”

ബിസിനസ് വിപുലികരണം ലക്ഷ്യമിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തേക്ക് ചുവടുകള്‍ ശക്തമാക്കാനാണ് റിലയന്‍സിന്റെ നീക്കം. ഇതിന്റെ ഭാഗമായി റിലയന്‍സ് എസ്‌ഒയു എന്ന അനുബന്ധ സ്ഥാപനത്തിന് റിലയന്‍സ് രൂപം നല്‍കിയിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിട നിര്‍മ്മാണ മേഖലയിലേക്ക് കടന്നതായും, റിലയന്‍സ് എസ്‌ഒയു ഇക്വിറ്റി ഓഹരികളില്‍ പ്രാഥമികമായി ഒരു ലക്ഷം രൂപ നിക്ഷേപിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് വിപണിയിലേക്ക് കടക്കുന്നതോടെ നിരവധി കമ്പനികളാണ് റിലയന്‍സിന്റെ എതിരാളികളായിട്ടുള്ളത്. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഡിഎല്‍എഫില്‍, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്‌ട് ലിമിറ്റഡ്, എന്‍ബിസിസി ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഒബ്രോയി റിയല്‍റ്റി ലിമിറ്റഡ്, ഗോദ്റേജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് തുടങ്ങിയവയാണ് റിലയന്‍സിന്റെ പ്രധാന എതിരാളികള്‍. ഇവയില്‍ 7,766 കോടി രൂപയുടെ വരുമാനവുമായി ഡിഎല്‍എഫില്‍ ഒന്നാം സ്ഥാനത്താണ്.

Related Articles

Back to top button