Uncategorized

 സ്‌നിഫർ നായയ്ക്ക് ഗംഭീര യാത്രയയപ്പ് നൽകി പോലീസ്

“Manju”

നാസിക്: പോലീസ് നായയ്ക്ക് ഗംഭീര യാത്രയയപ്പ് നൽകി നാസിക് പോലീസ്. പതിനൊന്ന് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച നാസിക് പോലീസ് ബോംബ് സ്‌ക്വാഡിലെ അംഗമായിരുന്ന സ്‌പൈക്ക് എന്ന സ്‌നിഫർ ഡോഗിനാണ് യാത്രയയപ്പ് നൽകിയത്. അലങ്കരിച്ച പോലീസ് വാഹനത്തിലെ ബോണറ്റിൽ കയറ്റി ഇരുത്തി പോലീസുകാരുടെ അകമ്പടിയോടെയാണ് ചടങ്ങ് നടത്തിയത്.

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വെർച്വലായി ചടങ്ങിന് നേതൃത്വം നൽകി. ദേശ്മുഖ് ട്വിറ്ററിലൂടെ സ്‌നിഫറിന് യാത്രയയപ്പ് നൽകുന്ന വീഡിയോയും പങ്കുവച്ചിരുന്നു. ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച പോലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരിക്കുന്ന സ്‌നിഫർ ഡോഗിന്റെ വീഡിയോയാണ് മന്ത്രി പങ്കുവച്ചത്.

വെറു നായമാത്രമായിരുന്നില്ല സ്‌പൈക്ക് തങ്ങൾക്ക്, പോലീസ് കുടുംബത്തിന്റെ ഭാഗമായിരുന്നു. രാജ്യത്തിന് വേണ്ടി ചെയ്ത സേവനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് കുറിച്ചാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോലീസുകാർ വാഹനത്തിനൊപ്പം കൈയ്യടിച്ച് നടക്കുന്നതും വീഡിയോയിൽ കാണാം.

സ്‌ഫോടക വസ്തുക്കൾ, തോക്കുകൾ, മയക്കുമരുന്ന് എന്നിവ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമായാണ് സ്‌നിഫർ നായകളെ പോലീസ് സേന ഉപയോഗിച്ചത്. നായ കുട്ടികളായിരുന്ന കാലം മുതൽ അവരെ വളർത്തുന്നവരുമായി അടുത്ത ബന്ധം സ്ഥാപിക്കും. പോലീസ് സേനയുടെ ഭാഗമാകുന്നതിന് മുൻപ് തന്നെ ഇവയ്ക്ക് കഠിന പരിശീലനവും നൽകും. ഇത്തരത്തിൽ ചെറുപ്പം മുതൽ നാസിക് പോലീസ് ബോംബ് സ്‌ക്വാഡിലെ അംഗമായിരുന്ന സ്‌പൈക്ക് വിരമിച്ചത്.

Related Articles

Back to top button