സന്‍സദ് ഖേല്‍ മഹാകുംഭ്’: ഇന്ത്യയെ കായിക ശക്തിയാക്കാനുള്ള പാത
ലക്നൗ: ‘സന്‍സദ് ഖേല്‍ മഹാകുംഭ്’ ഇന്ത്യയെ കായിക ശക്തിയാക്കാനുള്ള പാതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ഒരു കായിക ശക്തിയായി മാറണമെങ്കില്‍ പുതിയ വഴികള്‍ സ്വീകരിക്കുകയും പുതിയ സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായികമേഖലയില്‍ രാജ്യത്തിന് നല്ല ഭാവിയുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഗൊരഖ്പൂരില്‍ സംഘടിപ്പിച്ച ‘സന്‍സദ് ഖേല്‍ മഹാകുംഭ്’ പരിപാടിയുടെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും എംപി രവി കിഷനും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
2014-മുതല്‍ കേന്ദ്രസര്‍ക്കാര്‍ കായിക ബജറ്റ് മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കായിക വികസനത്തിന് പ്രോത്സാഹനം നല്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച പ്രധാനമന്ത്രി, ഉത്തര്‍പ്രദേശില്‍ കായിക മേഖലയിലെ സൗകര്യങ്ങള്‍ വന്‍തോതില്‍ വികസിപ്പിക്കുന്നുണ്ടെന്നറിയുന്നതില് സന്തോഷമുണ്ടെന്ന പ്രധാനമന്ത്രി പറഞ്ഞു.