Uncategorized

വിഴിഞ്ഞം സബ് സ്റ്റേഷൻ ഉദ്ഘാടനം നാളെ

“Manju”

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തെ നിർമ്മാണ സ്ഥലത്ത് പൂർത്തിയാക്കിയ ഇലക്ട്രിക്‌ സബ്സ്റ്റേഷന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും ജനറേറ്റർ സ്വിച്ച് ഓൺ കർമ്മം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. ഡോ. ശശി തരൂർ എംപി, അഡ്വ.വിൻസെന്റ് എംഎൽഎ. മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

മുക്കോലയിലെ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ (ജിഐഎസ്) സബ്‌സ്റ്റേഷനിൽ നിന്ന് 3 ട്രാൻസ്‌ഫോമറുകൾ ഉപയോഗിച്ചാണ് തുറമുഖത്തേക്കുള്ള വൈദ്യുതി വിതരണം. ചെയ്യും. തുറമുഖ വളപ്പിനുള്ളിൽ സജ്ജമാക്കിയ പുതിയ സബ് സ്റ്റേഷനിലേക്കാണ് ഈ വൈദ്യുതി എത്തിക്കുന്നത്. 220 കെവിയിൽ നിന്നു 33–11 കെവി ആക്കി കുറച്ചാണ് കണ്ടെയ്‌നർ ടെർമിനൽ/ബാക്കപ്പ് യാർഡിലേക്കുള്ള വൈദ്യുതി വിതരണം. ചെറിയ സബ്‌സ്റ്റേഷനുകളും ഇലക്ട്രിക്കൽ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Back to top button