Uncategorized

ഗാന്ധിയന്‍ വി പി രാജഗോപാലിന് ജപ്പാന്റെ സമാധാന സമ്മാനം

“Manju”

ന്യൂഡല്‍ഹി: ഏകതാ പരിഷത്ത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി.വി രാജഗോപാലിന് ജപ്പാനിലെ നിവാനോ പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സമാധാന സമ്മാനം. രണ്ടുകോടി യെന്‍ (ഏകദേശം 1,23,57,286 രൂപ) ആണ് സമ്മാനത്തുക. നീതി, സമാധാനം എന്നീ മേഖലകളില്‍ അദ്ദേഹം നല്‍കിയ അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സമാധാനപരമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തെ ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും തുല്യ മാനുഷിക അന്തസ്സ് ഉറപ്പാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന സമര്‍പ്പിത ജീവിതമാണ് പി വി രാജഗോപാലിന്റേതെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു. ടോക്കിയോയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 1983 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് ഇതുവരെ 39 പേരാണ് അര്‍ഹരായത്.

Related Articles

Back to top button