Uncategorized

ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ള്‍​ക്ക് 30 സെ​ന്‍റ് ഭൂ​മി ന​ല്കി ഉ​ഷ ടീ​ച്ച​ര്‍

“Manju”

ഒ​റ്റ​പ്പാ​ലം: ഒ​രു തു​ണ്ട് ഭൂ​മി​യു​ടെ പേ​രി​ല്‍ പോ​ലും പ​ര​സ്പ​രം വാ​ളോ​ങ്ങു​ന്ന​വ​ര​റി​യ​ണം… ഉ​ഷ ടീ​ച്ച​റു​ടെ നന്മ ​മ​ന​സ്. ഇ​ത് ഉ​ഷ വാ​ര്യ​ര്‍. ചു​ന​ങ്ങാ​ട് എം​എ​സ് വിഎം യു​പി സ്കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പി​ക. ക​യ​റി കി​ട​ക്കാ​ന്‍ ഇ​ട​മി​ല്ലാ​തെ സ്വ​ന്തം ദു​ര്‍​വി​ധി​യെ ശ​പി​ച്ച്‌ ക​ഴി​ഞ്ഞി​രു​ന്ന ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​വ​ര്‍ സ​മ്മാ​നി​ച്ച​ത് ത​ന്റെ 30 സെ​ന്‍റ് ഭൂ​മി​യാ​ണ്. പി​താ​വ് തൃ​ശൂ​ര്‍ പൂ​ക്കോ​ട്ടു വാ​ര്യ​ത്ത് ഈ​ശ്വ​ര​ന്‍​കു​ട്ടി വാ​ര്യ​രു​ടെ സ്മ​ര​ണാ​ര്‍​ത്ഥ​മാ​ണ് ഉ​ഷ ടീ​ച്ച​ര്‍ നി​ര്‍​ധ​ന​ര്‍​ക്ക് ഭൂ​മി ദാ​നം ചെ​യ്ത​ത്.

ഒ​രു വ​ര്‍​ഷം മു​ന്പാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​തെ​ന്നും മു​ന്പ് ത​ന്നെ ഭൂ​മി ന​ല്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും ടീ​ച്ച​ര്‍ പ​റ​ഞ്ഞു. ഭൂ​ദാ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ് വി​നോ​ഭാ​ ഭാവേയു​ടെ ആ​ദ​ര്‍​ശ​മു​ള്‍​കൊ​ണ്ടു കൊ​ണ്ടൊ​ന്നു​മ​ല്ല ഇ​വ​ര്‍ സൗ​ജ​ന്യ​മാ​യി നി​ര്‍​ധ​ന​ര്‍​ക്ക് ഭൂ​മി ന​ല്കി​യ​ത്. ടീ​ച്ച​ര്‍ താ​മ​സി​ക്കു​ന്ന ചു​ന​ങ്ങാ​ട് ശ്രീ​നി​കേ​തി​ന്റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന സ​ഹ​ജീ​വി​ക​ളു​ടെ വേ​ദ​ന​യും യാ​ത​ന​യു​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്കി​വ​രെ എ​ത്തി​ച്ച​ത്.​
കു​ടും​ബ​ത്തി​ല്‍ സ്ത്രീക​ളു​ടെ പേ​രി​ലാ​ണ് മൂ​ന്ന് സെ​ന്‍റ് ഭൂ​മി​യും പ​ത്ത​ടി വീ​തി​യി​ല്‍ വ​ഴി​യും ര​ജി​സ്ട്ര​ര്‍ ചെ​യ്ത് ന​ല്കി​യ​ത്. അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ന്‍ ഇ​തി​നായി വാ​ര്‍​ഡ് മെ​ന്പ​ര്‍​മാ​രെ നി​യോ​ഗി​ച്ചു.
ഭൂ​മി ല​ഭ്യ​മാ​യ​വ​രി​ല്‍ ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ ബാ​ധി​ച്ച​വ​രും അ​ന്ധ​രു​മു​ണ്ട്.
2016ല്‍ ​പ്ര​ദേ​ശ​ത്ത് അ​ങ്ക​ണ​വാ​ടി ആ​രം​ഭി​ക്കു​ന്ന​തി​നും ഇ​വ​ര്‍ മൂ​ന്ന് സെ​ന്‍റ് ഭൂ​മി സൗ​ജ​ന്യ​മാ​യി അ​മ്പല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ന​ല്കി​യി​രു​ന്നു.
ത​ന്റെ പ്ര​വൃ​ത്തി വ​ഴി ഒമ്പ​ത് പേ​രെ​യെ​ങ്കി​ലും ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കി​യ​തി​ന്റെ ചാ​രി​താ​ര്‍​ഥ്യ​ത്തി​ലാ​ണ് ഉ​ഷ ടീ​ച്ച​ര്‍.

Related Articles

Back to top button