Uncategorized

ചന്ദ്രയാന്‍-3 ; ‘ലാന്‍ഡര്‍’ പരീക്ഷണം വിജയിച്ചു

“Manju”

ബെംഗളൂരു : ‘ചന്ദ്രയാന്‍-3ന്റെ ലാന്‍ഡര്‍പരീക്ഷണം വിജയകരമായി പൂര്‍ത്തിയായെന്ന് ഐ എസ് ആര്‍ ഓ അറിയിച്ചു. ജനുവരി 31-നും ഫെബ്രുവരി 2-നും ഇടയില്‍ ബെംഗളൂരുവിലെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ വച്ചാണ് പരീക്ഷണം നടന്നത്.

ഉപഗ്രഹ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും വിവിധ ഇലക്‌ട്രോമാഗ്‌നറ്റിക് ഫീല്‍ഡുകളില്‍ അത് നടത്തുന്ന പ്രതികരണവും കണ്ടെത്തുന്നതിനാണ് പരീക്ഷണം നടത്തിയതെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ഇന്ത്യയുടെ ഉപഗ്രഹനിര്‍മാണത്തിന്റെ നാഴികക്കല്ലായിരിക്കും ഇതെന്നും ഐഎസ്‌ആര്‍ഒ പറഞ്ഞു.

ബഹിരാകാശ ഏജന്‍സിയുടെ ഔദ്യോഗിക കണക്കുപ്രകാരം ചന്ദ്രയാന്‍-3 നു മൂന്നു ഘട്ടങ്ങളാണുള്ളത് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, ലാന്‍ഡര്‍ മൊഡ്യൂള്‍, റോവര്‍ മൊഡ്യൂള്‍ എന്നിവയാണ് പ്രധാന മൊഡ്യൂളുകള്‍. ഇവയ്‌ക്കൊപ്പം റേഡിയോ ഫ്രീക്വന്‍സി ആശയവിനിമയ സംവിധാനങ്ങള്‍ കൂടി സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിലേക്ക് സുരക്ഷിതമായി ഇറങ്ങുവാനും പരിശോധന നടത്തുവാനും കഴിവുണ്ടായിരുന്നു ചന്ദ്രയാന്‍ 2-ന്റെ തുടര്‍ ദൗത്യമാണ് ചന്ദ്രയാന്‍ 3. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ജൂണില്‍ വിക്ഷേപിക്കും.

Related Articles

Back to top button