Uncategorized

36 ലക്ഷം ഇന്ത്യന്‍ വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ക്ക് നിരോധനം

“Manju”

വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. കുഴപ്പങ്ങള്‍ ഉണ്ടാകുന്നു എന്ന് കണ്ടെത്തിയ 36 ലക്ഷം ഇന്ത്യന്‍ വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിമാസ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. ഇന്ത്യയിലെ 2021ലെ പുതിയ ഐടി നിയമങ്ങള്‍ കണക്കിലെടുത്താണ് നടപടി.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനും 31 നും ഇടയില്‍ 36,77,000 വാട്സ്‌ആപ്പ് അക്കൗണ്ടുകള്‍ക്ക് കൃത്യമായി പറഞ്ഞാല്‍ പൂട്ടുവീണു. ഉപയോക്താക്കളില്‍ നിന്ന് വിശദീകരണം പോലും ലഭിക്കുന്നതിന് മുന്‍പാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തത്.

 

Related Articles

Back to top button