വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് എവിടെയാണ്

വാഹന അപകടങ്ങളില്‍ നാം സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പറയാറുണ്ട്. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് തുടങ്ങി നിരവധി കാര്യങ്ങള്‍. ബസുകളിലും പറയാറുണ്ട് മധ്യഭാഗം കുടുതല്‍ സുരക്ഷിതമെന്ന്. എന്നാല്‍ വിമാനത്തില്‍ അങ്ങനെ സുരക്ഷിത സീറ്റുണ്ടോ..?
എന്തെങ്കിലും അപകടം സംഭവിക്കുന്ന സാഹചര്യത്തില്‍ ഏതു സീറ്റാണ് സുരക്ഷിതത്വം നല്‍കുന്നതെന്ന് വിമാനത്തില്‍ കയറുമ്പോള്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ? ഉണ്ടാകില്ല എന്നു തന്നെയാകും ഉത്തരം. സൗകര്യം നോക്കിയാണ് പലരും വിമാനത്തില്‍ ഇരിപ്പിടം തെരഞ്ഞെടുക്കുന്നത്. എളുപ്പത്തില്‍ ഇറങ്ങാമല്ലോ എന്ന ധാരണയില്‍ വിമാനത്തിലെ മുന്‍ഭാഗത്തെ സീറ്റുകളില്‍ ഇരിക്കാന്‍ കൂടുതല്‍ ആളുകളും താല്‍പര്യപ്പെടുക. ബസുകളില്‍ പുറകിലത്തെ സീറ്റില്‍ കാരണം പിറകിലാണല്ലോ കവാടം. പ്രൈവറ്റ് ബസാണെങ്കില്‍ മുന്നിലും പിന്നിലും ആള്‍ക്കൂട്ടമാണ്, അവിടെയാണ് തിരക്കും.
അപൂര്‍വമായാണ് നമ്മള്‍ വിമാനത്തിലെ അവസാന നിരയിലെ മധ്യത്തിലുള്ള സീറ്റുകള്‍ ബുക്കു ചെയ്യാറുള്ളത്. താരതമ്യേന ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ഇത്. മറ്റ് യാത്രമാര്‍ഗങ്ങളെ അപേക്ഷിച്ച് വിമാനയാത്ര സുരക്ഷിതത്വം നിറഞ്ഞതാണെന്ന് നിസ്സംശയം പറയാം. 2019 ല്‍ ആഗോള തലത്തില്‍ ഏതാണ്ട് ഏഴു കോടി വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. അതില്‍ 287 അപകടങ്ങള്‍ മാത്രമാണ് സംഭവിച്ചത്. അതേസമയം, നമ്മുടെ നാട്ടിലെ റോഡപകടങ്ങള്‍ വലിയ വാര്‍ത്തയാകാറില്ല. എന്നാല്‍ വിമാനാപകടങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലീഡ് വാര്‍ത്തയാണ്.