Uncategorized

യുജിസി നെറ്റ് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കി

“Manju”

ന്യൂ ഡല്‍ഹി: ഒക്ടോബര്‍ 13 ന് നടക്കുന്ന 2021 ഡിസംബര്‍, 2022 ജൂണ്‍ (ലയിപ്പിച്ച സൈക്കിളുകള്‍) നാലാം ഘട്ട യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) പുറത്തിറക്കി.

പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഔദ്യോഗിക യുജിസി നെറ്റ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ ഹാള്‍ടിക്കറ്റിനായി ലോഗിന്‍ ചെയ്യുന്നതിന് അവരുടെ അപേക്ഷാ നമ്ബറും ജനന തീയതിയും നല്‍കണം. ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പിനും അസിസ്റ്റന്‍റ് പ്രൊഫസര്‍ യോഗ്യതയ്ക്കും കംമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലാണ് പരീക്ഷ നടത്തുക.

ഹാള്‍ടിക്കറ്റ് ഇല്ലാതെ പരീക്ഷാ ഹാളില്‍ പ്രവേശനം അനുവദിക്കില്ലെന്നതിനാല്‍ പരീക്ഷാ കേന്ദ്രത്തില്‍ പോകുമ്പോള്‍ അഡ്മിറ്റ് കാര്‍ഡ് നിര്‍ബന്ധമാണ്. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനോ പരിശോധിക്കാനോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ 011-40759000 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

Related Articles

Back to top button