Uncategorized

ഒരേ സമയം 2 വിഷയത്തില്‍ ബി.എഡ്; അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ അപേക്ഷിക്കാം

“Manju”

അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കാമ്പസുകളില്‍ നടത്തുന്ന ഡബ്ബിള്‍ മെയിന്‍ ബി.എഡ്.കോഴ്സിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. അലിഗഢ് (ഉത്തര്‍പ്രദേശ്), മുര്‍ഷിദാബാദ് (പശ്ചിമ ബംഗാള്‍), മലപ്പുറം (കേരളം) എന്നീ ക്യാമ്ബസുകളിലാണ് ബി.എഡ്.കോഴ്സുള്ളത്. ഒരേ സമയം 2 വിഷയങ്ങളില്‍ ബി.എഡ് ലഭിക്കുന്നുവെന്നതാണ് സവിശേഷത. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഈ പ്രോഗ്രാമില്‍ വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പര്‍ക്കത്തിന് അവസരമുണ്ട്. പ്രഗത്ഭരായ അധ്യാപകരുടെ കീഴിലുള്ള പരിശീലനവും ഏറ്റവും കുറഞ്ഞ ചിലവിലുള്ള പഠനവും അലീഗഢ് കാമ്പസുകളുടെ സവിശേഷതയാണ്.

ദേശീയ തലത്തില്‍ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.700/- രൂപയാണ് അപേക്ഷാഫീസ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയതി മാര്‍ച്ച്‌ 19 ആണ്. മെയ് 28 ന് പ്രവേശന പരീക്ഷ രാജ്യത്തെ മൂന്നു കേന്ദ്രങ്ങളില്‍ വെച്ചു നടക്കും. അലിഗഢ് (UP), കൊല്‍ക്കത്ത (W.B), കോഴിക്കോട് (KERALA) എന്നിവിടങ്ങളിലാണ് , സെന്ററുകള്‍

ആര്‍ക്കൊക്കെ അപേക്ഷിക്കാം

നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ 50% മാര്‍ക്കോടു കൂടിയ BA/Bsc/B.com/B.Th ബിരുദമുള്ളവര്‍ക്കാണ് അപേക്ഷിക്കാനവസരമുള്ളത്. മറ്റു ബി.എഡ്. പ്രോഗ്രാമുകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് 2 വിഷയത്തില്‍ ബി.എഡ് ലഭിക്കും. ബിരുദ കാലയളവില്‍ പഠിച്ച മുഖ്യ വിഷയത്തിന് പുറമെ, 4 സെമസ്റ്ററിലെങ്കിലും പഠിച്ചിട്ടുള്ള 8ല്‍ കൂടുതല്‍ credit ഉള്ള AMUല്‍ ലഭ്യമായിട്ടുള്ള മറ്റൊരു വിഷയം കൂടി അഡ്മിഷന്‍ സമയത്ത് രണ്ടാമത്തെ വിഷയമായി തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷകരുടെ പ്രായം 2023 ജൂലായ് 1ന് 27 വയസില്‍ കവിയരുത്.

 

Related Articles

Back to top button