Uncategorized

ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും

“Manju”

കൊച്ചി : ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും. ചീഫ് ജസ്റ്റീസ് എം മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റില്‍ ആദ്യം അപ്ലോഡ് ചെയ്തത്. നി‍ര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയത്.

കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളില്‍ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിര്‍ദേശം അംഗീകരിച്ച്‌ രണ്ട് ഉത്തരവുകള്‍ മലയാളത്തിലാക്കി പുറത്തിറക്കിയത്.

നി‍ര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് മലയാളം പരിഭാഷ തയാറാക്കുന്നത്. അതുകൊണ്ടുതന്നെ മലയാളി പൊതു സമൂഹം സാധാരണ ജീവിതത്തില്‍ ഉപയോഗിക്കാത്ത, മനസിലാക്കാന്‍ ബുദ്ധിമുട്ടുളള പദപ്രയോഗങ്ങളും ഉത്തരവില്‍ കടുന്നുകൂടിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ നിന്ന് പദാനുപദം ത‍ര്‍ജിതചെയ്യുന്നതിനാല്‍ ചിലയിടങ്ങളിലൊക്കെ ഒരൊറ്റ സെന്‍റന്‍സ് വലിയൊരു പാരഗ്രാഫാണ്. ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Check Also
Close
Back to top button